Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohan S Kunnummal

ആ​ഞ്ഞ​ടി​ച്ച് രോ​ഹ​ൻ; ഒ​ഡീ​ഷ​യെ ത​ക​ർ​ത്ത് കേ​ര​ളം

ല​ക്നോ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഒ​ഡീ​ഷ​യെ 10 വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് കേ​ര​ളം തു​ട​ങ്ങി. വി​ജ​യ​ല​ക്ഷ്യ​മാ​യ 177 റ​ൺ​സ് 16.3 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ കേ​ര​ളം മ​റി​ക​ട​ന്നു.

60 പ​ന്തി​ൽ 121 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ രോ​ഹ​ൻ എസ്. കു​ന്നു​മ്മ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ൺ 51 റ​ൺ​സു​മാ​യി രോ​ഹ​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

10 ഫോ​റും 10 സി​ക്സും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു രോ​ഹ​ന്‍റെ ഇ​ന്നിം​ഗ്സ്. 41 പ​ന്തി​ൽ ആ​റ് ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പ​ടെ​യാ​ണ് സ​ഞ്ജു അ​ർ​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഒ​ഡീ​ഷ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 176 റ​ൺ​സ് നേ​ടി​യ​ത്. ബി​പ്‌​ലാ​ബ് സ​മ​ൻ​ട്രേ (53), സാം​പി​റ്റ് ബാ​ൽ (40) എ​ന്നി​വ​രാ​ണ് ഒ​ഡീ​ഷ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. കേ​ര​ള​ത്തി​നാ​യി നി​ധീ​ഷ് എം.​ഡി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​സി​ഫ് കെ.​എം ര​ണ്ട് വി​ക്ക​റ്റു​ക​ൾ നേ​ടി.

Latest News

Up